Facilities

Home » Facilities » Student Facilities

ഫീസ്‌ സൗജന്യങ്ങളും സറ്റൈപ്പന്റുകളും

 

  1. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മുക്കുവ കുടുംബി സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്കും അവയില്‍ നിന്ന് ക്രിസ്തുമത പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍ക്കും ആയി ഗവണ്‍മെന്റില്‍ നിന്നും ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത് മുഴുവന്‍ ഫീസ്‌ സൗജന്യവും പ്രതിമാസം 220 രൂപ സ്റ്റൈപ്പന്റും ആണ്. 305 രൂപ ആദ്യ വര്‍ഷവും 265 രൂപ രണ്ടാം വര്‍ഷാരംഭത്തിലും ലംസം ഗ്രാന്റ് ലഭിക്കുന്നു.
  2. റബ്ബര്‍ ബോര്‍ഡ്‌, റ്റീ ബോര്‍ഡ്, ഏലം ബോര്‍ഡ്, കോഫീ ബോര്‍ഡ്, റെയില്‍വേ ബോര്‍ഡ് മുതലായവകളില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് സ്കോളര്‍ഷിപ്പുകളും, വിദ്യാഭ്യാസ ആനുകൂല്യങ്ങളും പ്രസ്തുത ബോര്‍ഡുകളില്‍ നിന്നും അനുവദിക്കുന്നതാണ്.
  3. വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് S.P.W.R. Fund ല്‍ നിന്ന് അനുവദിച്ചിട്ടുള്ള സ്കോളര്‍ഷിപ്പുകളും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭ്യമാണ്.
  4. കൂടാതെ പഠിക്കാന്‍ ഉത്സാഹവും, താല്‍പര്യവും ഉള്ളവരും എന്നാല്‍ സാമ്പത്തിക പരാധീനതകളാല്‍ കഷ്ടപ്പെടുന്നവരുമായ കുട്ടികളെ ഉദ്ദേശിച്ച് ഈ കോളേജിന്റെ മാനേജ്മെന്റില്‍ നിന്നും അഞ്ചു ശതമാനം കുട്ടികള്‍ക്ക് നിശ്ചിത ഫീസ്‌ സൗജന്യങ്ങള്‍ അനുവദിക്കുന്നുണ്ട്. അപേക്ഷകര്‍ക്ക്‌ എസ്. എസ്. എല്‍. സി. പരീക്ഷകള്‍ക്ക് കിട്ടിയിട്ടുള്ള മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും ഈ സൗജന്യങ്ങള്‍ അനുവദിക്കുന്നത്. കലാകായിക രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള കുട്ടികള്‍ക്കും നിശ്ചിത ഫീസ്‌ സൗജന്യങ്ങള്‍ നല്‍കുന്നു.
  5. അംഗവൈകല്യമുള്ള സാധുക്കളായ വിദ്യാര്‍തികള്‍ക്ക് കേന്ദ്ര സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്നുള്ള സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്.
  6. ഗവഃ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥാമാക്കുന്നവര്‍ക്ക് വേണ്ടി മാനജ്മെന്റ് പ്രോത്സാഹന സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ബസ്സിലും ട്രെയിനിലും യാത്രകള്‍ക്ക് കണസഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതാണ്

 

  1. ഇവിടെ അംഗീകൃത കോഴ്സുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കും സര്‍ക്കാര്‍ റെഗുലര്‍ കോളേജുകള്‍ക്ക് അനുവദിച്ചിട്ടുള്ള നിരക്കില്‍ യാത്രകള്‍ക്കുള്ള കണസഷന്‍ അനുവദിച്ചിട്ടുണ്ട്.
  2. ബസ്സുകളില്‍ മുഴുവന്‍ യാത്രാക്കൂലിയുടെ 25 ശതമാനവും ട്രെയിനില്‍ 10 മുതല്‍ 15 ശതമാനവും നിരക്കുകള്‍ മാത്രമേ നല്‍കേണ്ടതുള്ളൂ.